പട്‌നയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍.ഐ.ടി.) 2022 ഈവന്‍ സെമസ്റ്റര്‍ (ജനുവരിജൂണ്‍) പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം.

ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്, സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് എന്നീ വകുപ്പുകളിലാണ് ഗവേഷണ അവസരം ഉള്ളത്. അപേക്ഷ www.nitp.ac.in വഴി ഡിസംബര്‍ 30ന് രാവിലെ 11 വരെ നല്‍കാം.

Content Highlights: Research in Patna IIT