ഐസർ തിരുവനന്തപുരം: ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസസിൽ പിഎച്ച്.ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുകൾ. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷിക്കാൻ ബന്ധപ്പെട്ട വിഷയത്തിലെ ബി.എസ്സി. ബിരുദം ആണ് യോഗ്യത. വിഷയത്തിനനുസരിച്ചുള്ള യോഗ്യതയും തൃപ്തിപ്പെടുത്തണം. മാർക്ക് വ്യവസ്ഥയുണ്ട്. അപേക്ഷ http://appserv.iisertvm.ac.in/iphd/ വഴി നൽകാം.

പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് നിശ്ചിത മാർക്കോടെയുള്ള ബന്ധപ്പെട്ട വിഷയത്തിലെ എം.എസ്സി. ആണ് യോഗ്യത. മേഖലയ്ക്കനുസരിച്ച് ദേശീതല യോഗ്യതാ പരീക്ഷാ അർഹത വേണം. നിശ്ചിത സി.ജി.പി.എ. നേടി ഐസർ/ഐ.ഐ.ടി./ഐ.ഐ.എസ്.സി. എന്നിവയിൽ നിന്നും ബി.എസ്.-എം.എസ്./എം.എസ്സി. നേടിയവർക്ക് ദേശീതല യോഗ്യതാ പരീക്ഷാ അർഹത വേണ്ടാ. അപേക്ഷ http://appserv.iisertvm.ac.in/phd/ വഴി നൽകാം. അവസാന തീയതി ജൂൺ 26.

ബാംഗ്ലൂർ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്: അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്, ലൈറ്റ് ആൻഡ് മാറ്റർ ഫിസിക്സ്, സോഫ്ട് കണ്ടൻസ്ഡ് മാറ്റർ, തിയററ്റിക്കൽ ഫിസിക്സ് എന്നിവയിൽ ഗവേഷണ അവസരം. ജെ.എൻ.യു. ആണ് ബിരുദം നൽകുന്നത്. ഫിസിക്സ്/മാത്തമാറ്റിക്സ് എം.എസ്സി. അല്ലെങ്കിൽ എൻജിനിയറിങ് എം.ഇ./എം.ടെക് വേണം. മാർക്ക് വ്യവസ്ഥയുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ജസ്റ്റ്/ഗേറ്റ്/ജെ.ആർ.എഫ്./ജി.ആർ.ഇ. യോഗ്യതാ പരീക്ഷാ സ്കോറും വേണം. അപേക്ഷ ജൂൺ 27 വരെ. വെബ്സൈറ്റ്: http://www.rri.res.in

ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഫരീദാബാദ്: ബയോമെഡിക്കൽ സയൻസിൽ ജവാഹർലാൽ നെഹ്രു സർവകലാശാലയുമായി സഹകരിച്ചുള്ള പിഎച്ച്.ഡി. പ്രോഗ്രാം. ഇൻഫക്ഷൻ ആൻഡ് ഇമ്യൂണോളജി, മെറ്റേർണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, നോൺ-കമ്യൂണിക്കബിൾ ഡിസീസ്, മൾട്ടി ഡിസിപ്ലിനറി ക്ലിനിക്കൽ ആൻഡ് ട്രാൻസ്ലേഷണൽ റിസർച്ച്, മാത്തമാറ്റിക്കൽ മോഡലിങ് ഓഫ് ബയോളജിക്കൽ സിസ്റ്റംസ് എന്നീ മേഖലകളിൽ ഗവേഷണ അവസരം ഉണ്ട്.

ബയോമെഡിക്കൽ/ലൈഫ് സയൻസസ് (വെറ്ററിനറി, പബ്ലിക് ഹെൽത്ത്, ഫാർമസ്യൂട്ടിക്കൽ സയൻസസ് ഉൾപ്പെടെ), ബയോഇൻഫർമാറ്റിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, എന്നിവയിലൊന്നിലെ എം.എസ്സി., ബയോടെക്നോളജി ബി.ടെക്. (എല്ലാം കാറ്റഗറി-എ പ്രവേശനം), എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., എം.ഡി., എം.ഡി.എസ്, എം.പി.എച്ച്, ബി.ഇ./ബി-ടെക്. (കംപ്യൂട്ടർ സയൻസ്, ബയോടെക്നോളജി, ബയോമെഡിക്കൽ എൻജിനിയറിങ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ), ബി.ഫാർമ, ലൈഫ് സയൻസസ്, ഫാർമസി, കെമിസ്ട്രി, മെഡിസിനൽ കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ബയോ ഇൻഫർമാറ്റിക്സ് മാസ്റ്റേഴ്സ് (എല്ലാം കാറ്റഗറി-ബി പ്രവേശനം) തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാർക്ക് വ്യവസ്ഥയുണ്ട്. നിശ്ചിത ദേശീയ യോഗ്യതാ പരീക്ഷാ വിജയം വേണ്ടിവരാം.

അപേക്ഷ https://thsti.res.in വഴി ജൂൺ 27 വരെ ഓൺലൈൻ ആയി നൽകാം.

Content Highlights:Research in national institutes