.ഐ.ടി. മദ്രാസ് പിഎച്ച്.ഡി., എം.എസ്. പ്രവേശനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. എയ്റോസ്പേസ്, അപ്ലൈഡ് മെക്കാനിക്സ്, ബയോടെക്നോളജി, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ, എൻജിനിയറിങ് ഡിസൈൻ, മെക്കാനിക്കൽ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ്, ഓഷ്യൻ എൻജിനിയറിങ്, മാനേജ്മെന്റ് സ്റ്റഡീസ് എന്നീ ഡിപ്പാർട്ടുമെന്റുകളിൽ/ശാഖകളിൽ പിഎച്ച്.ഡി/എം.എസ്. (റിസർച്ച്) പ്രോഗ്രാമുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പുകളിൽ പിഎച്ച്.ഡി. പ്രോഗ്രാമുമുണ്ട്.

പ്രവേശനത്തിനുവേണ്ട വിശദമായ വിദ്യാഭ്യാസ യോഗ്യതാ വ്യവസ്ഥകൾ https://research.iitm.ac.in/ ൽ ലഭ്യമാണ്. അപേക്ഷ വർഷത്തിൽ എപ്പോൾ വേണമെങ്കിലും നൽകാം. 2021 ജൂലായിൽ ആരംഭിക്കുന്ന സെഷനിലേക്ക് 2021 ഏപ്രിൽ 30 വരെ https://research.iitm.ac.in/ വഴി ഓൺലൈനായി അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ വകുപ്പുകളിലേക്ക് അപേക്ഷിക്കാൻ പ്രത്യേകം അപേക്ഷയും ഫീസും നൽകണം.

Content Highlights: Research in Madras IIT apply now