ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) മൊഹാലി ഓഗസ്റ്റില്‍ തുടങ്ങുന്ന ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ബയോളജിക്കല്‍, കെമിക്കല്‍, ഫിസിക്കല്‍, മാത്തമാറ്റിക്കല്‍, എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് മേഖലകളില്‍ ഗവേഷണ അവസരമുണ്ട്.

മാസ്റ്റേഴ്‌സ്, ബി.ടെക്., എം.ടെക്., എം.ഫാം., എം.ബി.ബി. എസ്. ബിരുദക്കാര്‍ക്ക് ബയോളജിക്കല്‍, കെമിക്കല്‍ സയന്‍സസ് മേഖലകളിലും മാസ്റ്റേഴ്‌സ്, ബി.ടെക്., എം.ടെക്., എം.ബി.ബി.എസ്. ബിരുദക്കാര്‍ക്ക് ഫിസിക്കല്‍ സയന്‍സിലും മാസ്റ്റേഴ്‌സ്/ബി.ടെക്. യോഗ്യതയുള്ളവര്‍ക്ക് മാത്തമാറ്റിക്കല്‍ സയന്‍സസിലും അപേക്ഷിക്കാം.

നിശ്ചിത വിഷയങ്ങളില്‍ മാസ്റ്റേഴ്‌സ്, ബി.ടെക്., എം.ടെക്. യോഗ്യതയുള്ളവര്‍ക്ക് എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സസിലും നിശ്ചിത വിഷയങ്ങളില്‍ എം.എ./എം.എസ്‌സി./എം.ഫില്‍ യോഗ്യതയുള്ളവര്‍ക്ക് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വിഭാഗത്തിലും അപേക്ഷിക്കാം. മാര്‍ക്ക് വ്യവസ്ഥ ഉണ്ടാകാം. എല്ലാ അപേക്ഷകര്‍ക്കും മേഖലയ്ക്കനുസരിച്ച് നിശ്ചിത ദേശീയതല യോഗ്യതാപരീക്ഷാ വിജയം/ഫെലോഷിപ്പ് വേണം. വിശദമായ വിദ്യാഭ്യാസ യോഗ്യത https://www.iisermohali.ac.in ലെ പ്രവേശന വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

അപേക്ഷ ഏപ്രില്‍ 30 ഉച്ചയ്ക്ക് 12 വരെ നല്‍കാം.

Content Highlights: Research in IISER