ഗാന്ധിനഗര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) രണ്ടാം സെമസ്റ്റര്‍ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം.

വിഷയങ്ങള്‍: ബയോളജിക്കല്‍ എന്‍ജിനിയറിങ്, കെമിക്കല്‍ എന്‍ജിനിയറിങ്, സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, മെറ്റീരിയല്‍സ് എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കൊഗ്‌നിറ്റീവ് സയന്‍സ്, എര്‍ത്ത് സയന്‍സസ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് (ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ എപ്പിഡമിയോളജി, സോഷ്യോളജി, ആര്‍ക്കിയോളജി, ലിറ്ററേച്ചര്‍)

റെഗുലര്‍ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍, വ്യവസായ/അധ്യാപന മേഖലകളില്‍ ഉള്ളവര്‍ക്കുള്ള കണ്ടിന്യൂയിങ് ഡോക്ടറല്‍ പ്രോഗ്രാം എന്നീ വിഭാഗങ്ങളില്‍ പ്രവേശനം നല്‍കും.

യോഗ്യത: വിഷയത്തില്‍/ബ്രാഞ്ചില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്ക്/5.5 സി.പി.ഐ. നേടിയുള്ള എം.എ./എം.എസ്‌സി./ബി.ടെക്./എം.ടെക്./ബി.എസ്. (ഐ.ഐ.എസ്‌സി., ഐസര്‍)/ബി.എസ്.എം.എസ്. (ഐസര്‍)/തത്തുല്യ യോഗ്യത വേണം.

അപേക്ഷ iitgn.ac.in/admissions/phd വഴി ഒക്ടോബര്‍ 24 വരെ നല്‍കാം. ഒന്നില്‍ക്കൂടുതല്‍ വിഷയത്തില്‍ അപേക്ഷിക്കാന്‍, ഓരോന്നിനും പ്രത്യേകം അപേക്ഷ നല്‍കണം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂ ഉണ്ടാകും. അക്കാദമിക്, എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂ മികവ് എന്നിവ പരിഗണിച്ചാകും അന്തിമ തിരഞ്ഞെടുപ്പ്.

റെഗുലര്‍ വിഭാഗത്തില്‍ പ്രവേശനം നേടുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി രണ്ടുവര്‍ഷത്തേക്ക് മാസ ഫെലോഷിപ്പായി 31,000 രൂപയും തുടര്‍ന്ന്, 35,000 രൂപയും ലഭിക്കാം.

Content Highlights: Research in Gandhi nagar IIT