ന്യൂഡല്‍ഹിയിലെ ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി 2021 ഓഗസ്റ്റ് സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഫുള്‍ ടൈം/പാര്‍ട് ടൈം പിഎച്ച്.ഡി. പ്രോഗ്രാമുകള്‍ ഉള്ള മേഖലകള്‍: കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ്, ബയോടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ്; കെമിക്കല്‍ എന്‍ജിനിയറിങ്, എന്‍ജിനിയറിങ് ഫിസിക്‌സ്, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, എന്‍വയോണ്‍മന്റല്‍ എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍, സോഫ്റ്റ്വേര്‍ എന്‍ജിനിയറിങ്, ഡിസൈന്‍, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്,

മാനേജ്‌മെന്റ്, ഓണ്‍ട്രപ്രണര്‍ഷിപ്പ് ഇന്നൊവേഷന്‍ ആന്‍ഡ് വെഞ്ച്വര്‍ ഡെവലപ്‌മെന്റ്.

നിശ്ചിത ബ്രാഞ്ചില്‍ എം.ഇ./എം.ടെക്., ബി.ഇ./ബി.ടെക്., നിശ്ചിത സയന്‍സ് വിഷയങ്ങളില്‍ മാസ്റ്റേഴ്‌സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്/കൊമേഴ്സ്/മാനേജ്മന്റ് മാസ്റ്റേഴ്‌സ്, ഡിസൈന്‍ മാസ്റ്റേഴ്‌സ് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് മാര്‍ക്ക് വ്യവസ്ഥയ്ക്കു വിധേയമായി വിവിധ പ്രോഗ്രാമുകളിലായി അപേക്ഷിക്കാം.

വിശദമായ യോഗ്യതാ വ്യവസ്ഥകള്‍ http://dtu.ac.in/ ല്‍ ഉള്ള പിഎച്ച്.ഡി. അഡ്മിഷന്‍ ബ്രോഷറില്‍ ഉണ്ട്.

അപേക്ഷ മേയ് 24 വരെ http://dtu.ac.in/ ല്‍ ഉള്ള അഡ്മിഷന്‍ ലിങ്ക് വഴി നല്‍കാം. പ്രവേശനത്തിന്റെ ഭാഗമായി സ്‌ക്രീനിങ് ടെസ്റ്റ് ഉണ്ടാകും.

Content Highlights: Research in Delhi technological university