കേന്ദ്ര ബയോടെക്‌നോളജി വകുപ്പിനുകീഴില്‍ മൊഹാലിയിലുള്ള നാഷണല്‍ അഗ്രി-ഫുഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.എ.ബി.ഐ.) ബയോടെക്‌നോളജി പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി, ഫുഡ് ബയോടെക്‌നോളജി, ന്യൂട്രീഷന്‍ ബയോടെക്‌നോളജി എന്നീ സവിശേഷ മേഖലകളിലെ ഗവേഷണങ്ങള്‍ക്കാണ് ജൂലായില്‍ ആരംഭിക്കുന്ന സെഷനില്‍ അവസരമുള്ളത്. ഫരീദാബാദിലെ റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാകും ബിരുദം നല്‍കുക.

അപേക്ഷാര്‍ഥിക്ക് ലൈഫ് സയന്‍സസിന്റെ ഏതെങ്കിലും മേഖലയില്‍ എം.എസ്.എ.സി./എം.ടെക്, അല്ലെങ്കില്‍ എം.ഫാര്‍മ/എം.വി.എസ്.സി./എം.ബി.ബി.എസ്./തത്തുല്യ ബിരുദം 55 ശതമാനംമാര്‍ക്കോടെ (പട്ടിക/ഒ.ബി.സി/ഭിന്നശേഷിക്കാര്‍ക്ക് 50 ശതമാനം) വേണം. യു.ജി.സി/സി.എസ്.ഐ.ആര്‍./ഐ.സി.എം.ആര്‍./ ഡി.എസ്.ടി./ഡി.ബി.ടി./സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയുടെ ഫെലോഷിപ്പ് യോഗ്യതയും വേണം. വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

യോഗ്യതാ കോഴ്‌സിന്റെ അന്തിമവര്‍ഷ/അന്തിമ സെമസ്റ്റര്‍ പരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവര്‍ അഭിമുഖീകരിക്കാന്‍ പോകുന്നവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. വിജ്ഞാപനം അപേക്ഷാഫോറം സിനോപ്‌സിസ് ഷീറ്റ് എന്നിവ https://nabi.res.in/site/career ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും രേഖകളും മേയ് 31-നകം phdbiotechprog@gmail.com എന്ന മെയില്‍ വിലാസത്തില്‍ ലഭിക്കണം.

Content Highlights: Research in Agri biotechnology institute