കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയർ കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

തിരഞ്ഞെടുപ്പ് പഠനത്തിൽ (സിഫോളജി) തത്‌പരരായ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം.

ബന്ധപ്പെട്ടമേഖലയിൽ ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന നൽകും. ചെയർ നിയമിക്കുന്ന വിഷയവിദഗ്ധസമിതിയുടെ മേൽനോട്ടത്തിൽ മൂന്നുമാസത്തിനകം ഗവേഷണ റിപ്പോർട്ട് സമർപ്പിക്കണം.

50,000 രൂപയാണ് ഫെലോഷിപ്പ്. അപേക്ഷകൾ ജൂൺ 25-നു മുമ്പായി ഓൺലൈനായി സമർപ്പിക്കണം. വിവരങ്ങൾക്ക്: chmkchair@gmail.com.

Content Highlights: Research fellowship in election study, Calicut University