ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ റബ്ബര്‍ ടെക്നോളജിയില്‍ 'ജൂനിയര്‍ റിസര്‍ച്ച് ഫെലോ', 'സീനിയര്‍ റിസര്‍ച്ച് ഫെലോ' എന്നിവയിലേക്ക് അപേക്ഷിക്കാം.

യോഗ്യത

 ജൂനിയര്‍ റിസര്‍ച്ച് ഫെലോ - കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, ഓര്‍ഗാനിക് കെമിസ്ട്രി എന്നീ വിഷയങ്ങളിലേതിലെങ്കിലും ബിരുദാനന്തരബിരുദമോ പോളിമര്‍ സയന്‍സ്, റബ്ബര്‍ ടെക്നോളജി എന്നിവയിലേതെങ്കിലും ബി.ടെക്. ബിരുദമോ ഉണ്ടാകണം.

സീനിയര്‍ റിസര്‍ച്ച് ഫെലോ

റബ്ബര്‍ കെമിസ്ട്രി, ടെക്നോളജി, പോളിമര്‍ കെമിസ്ട്രി, ഓര്‍ഗാനിക് കെമിസ്ട്രി എന്നീ വിഷയങ്ങളിലേതിലെങ്കിലും പിഎച്ച്.ഡി. വേണം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 29-ന് മുമ്പായി അസിസ്റ്റന്റ് സെക്രട്ടറി (റിസര്‍ച്ച്), റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, റബ്ബര്‍ബോര്‍ഡ് പി.ഒ., കോട്ടയം- 686009 എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കണം. വിവരങ്ങള്‍ക്ക്: www.rubberboard.gov.in

Content Highlights: Research Fellow at the Rubber Research Center