ന്യൂഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി (എന്‍.ഐ.ഐ.) പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഇമ്യൂണോളജി, ഇന്‍ഫക്ഷന്‍സ് ആന്‍ഡ് ക്രോണിക് ഡിസീസ് ബയോളജി, മോളിക്യുളാര്‍ ആന്‍ഡ് സെല്ലുലാര്‍ ബയോളജി, കെമിക്കല്‍ ബയോളജി, സ്ട്രക്ചറല്‍ ബയോളജി, കംപ്യൂട്ടേഷണല്‍ ബയോളജി തുടങ്ങിയ ഇന്റര്‍ഡിസിപ്ലിനറി മേഖലകളിലെ ഗവേഷണങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സയന്‍സില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ (ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് തുടങ്ങിയവ) എം.എസ്‌സി., എം.ടെക്., എം.ബി.ബി.എസ്., എം.വി.എസ്.സി., എം.ഫാം., ഇന്റഗ്രേറ്റഡ് എം.എസ്‌സി., ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലാ വ്യവസ്ഥകള്‍ പ്രകാരമുള്ള തത്തുല്യ യോഗ്യത എന്നിവയിലൊന്നുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ www.nii.res.in വഴി ജനുവരി 18 വരെ നല്‍കാം.

Content Highlights:Research at the National Institute of Immunology