ബെംഗളൂരു നോര്‍ത്തിലെ സെന്റര്‍ ഫോര്‍ നാനോ ആന്‍ഡ് സോഫ്റ്റ് മാറ്റര്‍ സയന്‍സസ് ജൂനിയര്‍ റിസര്‍ച്ച് ഫെലോ (ജെ.ആര്‍.എഫ്.) ആയി 2021ലെ പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫിസിക്‌സ്/കെമിസ്ട്രി/മെറ്റീരിയല്‍ സയന്‍സ്/നാനോ സയന്‍സ്/അനുബന്ധ വിഷയം എന്നിവയിലൊന്നിലെ എം.എസ്‌സി./എം.ടെക്. ബിരുദം 60 ശതമാനം മാര്‍ക്കോടെ (പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് 55 ശതമാനം) നേടിയവരാവണം.

കണ്ടന്‍സ്ഡ് മാറ്റര്‍ ഫിസിക്‌സ്, ഇലക്‌ട്രോണിക്‌സ്/മെറ്റീരിയല്‍സ് സയന്‍സ്/ഓര്‍ഗാനിക്, ഇനോര്‍ഗാനിക്, ഫിസിക്കല്‍, ജനറല്‍ കെമിസ്ട്രി സ്‌പെഷ്യലൈസേഷന്‍ മാസ്റ്റേഴ്‌സ് തലത്തില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സി.എസ്.ഐ.ആര്‍.യു.ജി.സി. നെറ്റ് (ജെ.ആര്‍.എഫ്. മാത്രം), ഗേറ്റ്, ജസ്റ്റ് യോഗ്യത നേടിയിരിക്കുകയോ ഇന്‍സ്‌പെയര്‍ ഫെലോ ആയിരിക്കുകയോ വേണം. സ്‌പോണ്‍സേഡ് വിഭാഗത്തിലും പ്രവേശനമുണ്ട്. ഗവേഷണ വികസന/സര്‍ക്കാര്‍ ഓര്‍ഗനൈസേഷനുകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, വ്യവസായസ്ഥാപനങ്ങള്‍ എന്നിവയിലുള്ളവരെ പരിഗണിക്കും. അതിന്റെ വിശദാംശങ്ങള്‍ https://www.cens.res.in/en/ ല്‍ അക്കാദമിക്‌സ് > റിസര്‍ച്ച് പ്രോഗ്രാംസ് ലിങ്കില്‍ ലഭിക്കും. അപേക്ഷ ഈ ലിങ്കുവഴി ഏപ്രില്‍ 30 വരെ നല്‍കാം.

Content Highlights: Research at the Nano and Soft Matter Sciences Center