പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) 2021 ഡിസംബറില്‍ തുടങ്ങുന്ന പിഎച്ച്.ഡി., ഗവേഷണം വഴിയുള്ള എം.എസ്. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

മേഖലകള്‍: ബയോളജിക്കല്‍ സയന്‍സസ് ആന്‍ഡ് എന്‍ജിനിയറിങ്, സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ് ആന്‍ഡ് സസ്റ്റയിനബിള്‍ എന്‍ജിനിയറിങ്, കെമിസ്ട്രി, ഫിസിക്‌സ്.

എം.എസ്. റിസര്‍ച്ച്: സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്.

ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യത, ഗവേഷണ മേഖലകള്‍, പ്രവേശന വിഭാഗങ്ങള്‍, തിരഞ്ഞെടുപ്പുരീതി, ഫെലോഷിപ്പ് തുടങ്ങിയവ resap.iitpkd.ac.in ലെ ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ ലഭിക്കും.

അപേക്ഷ resap.iitpkd.ac.in വഴി നവംബര്‍ 10 വരെ നല്‍കാം. പരമാവധി രണ്ടു വകുപ്പുകളിലേക്ക് ഒരാള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് പെണ്‍കുട്ടികള്‍, പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ എന്നിവര്‍ക്ക് 50 രൂപയാണ്. മറ്റു വിഭാഗങ്ങളിലെ ആണ്‍കുട്ടികള്‍ക്ക് 100 രൂപയും. ട്യൂഷന്‍ ഫീസ് 2500 രൂപ.

Content Highlights: Research at Palakkad IIT