വാറങ്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) 2021 ഡിസംബര്‍ സെഷനിലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം. എന്‍ജിനിയറിങ്ങില്‍ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ്, കെമിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് എന്നീ വകുപ്പുകളില്‍ ഗവേഷണ അവസരമുണ്ട്.

കൂടാതെ, ബയോടെക്‌നോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് എന്നീ വകുപ്പുകളിലും ഗവേഷണം നടത്താം.

റഗുലര്‍/സ്വാശ്രയ സ്ട്രീമുകളില്‍, ഫുള്‍ ടൈം/പാര്‍ട് ടൈം പ്രവേശനമുണ്ട്. നിശ്ചിത മാര്‍ക്കോടെ, ബന്ധപ്പെട്ട വിഷയത്തിലെ യോഗ്യതയും ഒരു ദേശീയ യോഗ്യതാ പരീക്ഷാ സ്‌കോറും വേണം.

എന്‍ജിനിയറിങ്: ബന്ധപ്പെട്ട മേഖലയില്‍ എന്‍ജിനിയറിങ്/ടെക്‌നോളജി മാസ്റ്റേഴ്‌സ്/എം.എസ്. (റിസര്‍ച്ച്)+ഗേറ്റ് യോഗ്യത. ഉയര്‍ന്ന മാര്‍ക്കോടെ എന്‍ജിനിയറിങ്/ടെക്‌നോളജി ബിരുദം+ ഗേറ്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. സയന്‍സ്: മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/കെമിസ്ട്രി മാസ്റ്റേഴ്‌സ് അല്ലെങ്കില്‍ ബി.ടെക്./എം.ടെക്. ബിരുദം വേണം. കൂടാതെ ഗേറ്റ്/യു.ജി.സി./സി.എസ്.ഐ.ആര്‍./ഇന്‍സ്പയര്‍/നെറ്റ് യോഗ്യതയും വേണം.

ഹ്യുമാനിറ്റീസ്: ഇംഗ്ലീഷിലെ ബന്ധപ്പെട്ട മേഖലയിലെ മാസ്‌റ്റേഴ്‌സ്+ഗേറ്റ്/ യു.ജി.സി. നെറ്റ്.

മാനേജ്‌മെന്റ്: ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സ്+ കാറ്റ്/ഗേറ്റ്/യു.ജി.സി. നെറ്റ്.

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.admissions.nitw.ac.in/

അവസാന തീയതി: നവംബര്‍ 30

Content Highlights: Research at NIT Warangal