തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി.) 2022 ജനുവരി സെഷനിലെ ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഏറോസ്‌പേസ് എന്‍ജിനിയറിങ്, ഏവിയോണിക്‌സ്, എര്‍ത്ത് ആന്‍ഡ് സ്‌പേസ് സയന്‍സസ്, ഫ്യുമാനിറ്റീസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വകുപ്പുകളില്‍ ഗവേഷണ അവസരം ഉണ്ട്.

എന്‍ജിനിയറിങ്/ടെക്‌നോളജി മാസ്റ്റേഴ്‌സ്, സയന്‍സ് മാസ്റ്റേഴ്‌സ്, ഹ്യുമാനിറ്റീസ്/മാനേജ്‌മെന്റ്/സോഷ്യല്‍ സയന്‍സസ് മാസ്റ്റേഴ്‌സ് യോഗ്യതയാണ് വേണ്ടത്.

മേഖലയ്ക്കനുസരിച്ച് നിശ്ചിത ബ്രാഞ്ചില്‍/വിഷയത്തില്‍ മാസ്റ്റേഴ്‌സ് വേണ്ടിവരും. അപേക്ഷകര്‍ക്ക് ഒരു ദേശീയതല എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത വേണം. ഗേറ്റ്/യു.ജി.സി.  സി.എസ്.ഐ.ആര്‍. നെറ്റ്  ജെ.ആര്‍.എഫ്./ലക്ചറര്‍ഷിപ്പ്, എന്‍.ബി.എച്ച്.എം./ജസ്റ്റ്/യു.ജി.സി.  നെറ്റ്  ജെ.ആര്‍.എഫ്. എന്നിവ പരിഗണിക്കും.

പ്രോഗ്രാമിനനുസരിച്ച് ഓണ്‍ലൈന്‍ സിക്രീനിങ് ടെസ്റ്റ്/അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. അപേക്ഷ ഡിസംബര്‍ 13 admission.iist.ac.in വഴി നല്‍കാം.

Content Highlights: Research at IIST Thiruvananthapuram