കേന്ദ്ര യുവജന കാര്യ, സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് കീഴിലെ തമിഴ്‌നാട് ശ്രീപെരുമ്പുത്തൂര്‍ രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത്‌ ഡെവലപ്‌മെന്റ് മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രോഗ്രാമുകളും പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യതയും

എം.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ്: സൈബര്‍ സെക്യൂരിറ്റി; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്; ഡേറ്റാ സയന്‍സ് മേഖലകളില്‍. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/കംപ്യൂട്ടര്‍ സയന്‍സസ്/മാത്തമാറ്റിക്‌സ് എന്നിവയിലൊന്നിലെ ബിരുദം. അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് കുറഞ്ഞത് നാല് സെമസ്റ്ററില്‍ പഠിച്ച് നേടിയ സയന്‍സ് സ്ട്രീമിലെ ബിരുദം.

എം.എസ്‌സി. മാത്തമാറ്റിക്‌സ്: മാത്തമാറ്റിക്‌സില്‍ ബിരുദം

എം.എസ്‌സി. അപ്ലൈഡ് സൈക്കോളജി: സൈക്കോളജിയില്‍ ബി.എ./ബി.എസ്‌സി. അല്ലെങ്കില്‍ കുറഞ്ഞത് നാല് സെമസ്റ്ററ്റില്‍ സൈക്കോളജി ഒരു വിഷയമായി പഠിച്ച് നേടിയ ബിരുദം.

എം.എ: സോഷ്യോളജി   ഡെവലപ്‌മെന്റ് സ്റ്റഡീസ്; ഇംഗ്ലീഷ്; പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍: ഏതെങ്കിലും വിഷയത്തിലെ ബിരുദം

മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്  യൂത്ത് ആന്‍ഡ് കമ്യൂണിറ്റിഡെവലപ്‌മെന്റ്, ഏതെങ്കിലും വിഷയത്തിലെ ബിരുദം

അപേക്ഷ www.rgniyd.gov.in വഴി സെപ്റ്റംബര്‍ 12 വരെ നല്‍കാം.

അപേക്ഷയുടെ പ്രിന്റ് ഔട്ടും രേഖകളും 'സെക്ഷന്‍ ഓഫീസര്‍ (അക്കാദമിക്), രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത്‌ ഡെവലപ്‌മെന്റ്, ശ്രീപെരുമ്പുത്തൂര്‍, തമിഴ്‌നാട്  602105' എന്ന വിലാസത്തിലേക്ക് അയക്കണം.

Content Highlights: Rajiv Gandhi National Institute Admissions 2021