ബിഹാർ സമസ്തിപുരിലെ ഡോ. രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രിക്കൾച്ചർ സർവകലാശാല വിവിധ ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രിവെയർ ഹൗസ് മാനേജ്മെന്റ്, അഗ്രി ടൂറിസം മാനേജ്മെന്റ്, അഗ്രിക്കൾച്ചറൽ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ എന്നിവയിലാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ ഉള്ളത്. നിശ്ചിത വിഷയത്തിൽ ബാച്ചിലർ ബിരുദം വേണം.

ഫാം മെക്കനൈസേഷൻ അസിസ്റ്റന്റ്, സീനിയർ സിറ്റിസൺ അസിസ്റ്റന്റ്, നഴ്സറി മാനേജ്മെന്റ് അസിസ്റ്റന്റ്, ടിഷ്യുകൾച്ചർ ലാബ് അസിസ്റ്റന്റ്, ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ആൻഡ് എംബ്രിയോ ട്രാൻസ്‌ഫർ ടെക്നോളജി അസിസ്റ്റന്റ് എന്നിവയിലാണ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ. എട്ട്, പത്ത്, പന്ത്രണ്ട് ക്ലാസ് ജയിച്ചവർക്ക് പ്രോഗ്രാമിനനുസരിച്ച് അപേക്ഷിക്കാം.

വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും അപേക്ഷാഫോറവും https://www.rpcau.ac.in/ എന്ന ലിങ്കിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയുടെ സ്കാൻചെയ്ത പകർപ്പ് ഇ-മെയിൽ ആയി ജൂലായ് 12-നകം ലഭിക്കത്തക്കവിധം നിശ്ചിത മെയിൽ ഐ.ഡി.യിലേക്ക് അയക്കണം.

പി.ജി.ഡിപ്ലോമ അപേക്ഷ coordinatorpgd@rpcau.ac.in -ലേക്കും സർട്ടിഫിക്കറ്റ് പ്രോഗ്രാം അപേക്ഷ certificate.courses@rpcau.ac.in -ലേക്കും ആണ് അയക്കേണ്ടത്.

Content Highlights: Rajendra prasad Agricultural University invites applications for Diploma, Certificate programmes