ഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ.സി.ടി.ഇ.) അംഗീകാരമുള്ള സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ പോളിടെക്‌നിക്കുകളിലെ ഫുള്‍ടൈം, റഗുലര്‍/സ്ഥിരം ഫാക്കല്‍ട്ടി അംഗങ്ങള്‍ക്ക് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു.ഐ.പി.) പദ്ധതി പ്രകാരം മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമുകളില്‍ ചേരാന്‍ അവസരം.

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കീഴില്‍ ചണ്ഡീഗഢിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (എന്‍.ഐ.ടി.ടി.ആര്‍.) ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

2021-22ല്‍ ആരംഭിക്കുന്ന രണ്ടുവര്‍ഷ മാസ്റ്റേഴ്‌സ് പ്രോഗ്രാമിലേക്ക് പരിഗണിക്കപ്പെടാന്‍, ബന്ധപ്പെട്ട ബ്രാഞ്ചില്‍ ബാച്ചിലര്‍ ബിരുദം/തത്തുല്യ മിനിമം യോഗ്യത വേണം. മാര്‍ച്ച് 30-ന് കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

മൂന്നുവര്‍ഷത്തെ ഡോക്ടറല്‍ പ്രോഗ്രാമിലെ 2021-22ലെ അഡ്വാന്‍സ് പ്രവേശനത്തിന് അപേക്ഷിക്കാന്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മാസ്റ്റേഴ്‌സ് ബിരുദം/തത്തുല്യ മിനിമം യോഗ്യത വേണം. മാര്‍ച്ച് 30-ന് കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷ ഏപ്രില്‍ 30 വരെ നല്‍കാം. വിശദമായ പ്രവേശന വ്യവസ്ഥകള്‍ അറിയാനും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും: http://www.nitttrchd.ac.in/

അപേക്ഷയുടെ പ്രിന്റ് ഔട്ട് മേയ് 10-നകം 'പ്രിന്‍സിപ്പല്‍ കോഓര്‍ഡിനേറ്റര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് & റിസര്‍ച്ച്, സെക്ടര്‍26, ചണ്ഡീഗഢ് 160019' എന്ന വിലാസത്തില്‍ ലഭിക്കണം.

Content Highlights: Quality Improvement program for poly technic teachers, AICTE, NITTR