പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജ്, മെഷീൻ ലേണിങ്, ലാറ്റെക് എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുമായി ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയര്‍ (ഐസിഫോസ്).

മേയ് 26-നു ക്ലാസുകൾ ആരംഭിക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്സിൽ നേരിട്ട് സംവദിക്കാനുള്ള മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് പഠനം.

ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ അനുസരിച്ച് കൂടുതൽ ബാച്ചുകൾ ക്രമീകരിക്കും. മൊബൈൽ ആപ്ളിക്കേഷനിലൂടെയും പങ്കെടുക്കാം. താത്‌പര്യമുള്ളവർ https://icfoss.in/events/upcoming വഴി മേയ് 24-നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0471 2700013, 7356610110.

Content Highlights: Python, machine learning certificate course by ICFOSS