സാവിത്രി ഭായ് ഫുലെ പുണെ സര്‍വകലാശാല 2021-ലെ വിവിധ യു.ജി./പി.ജി./ഇന്റഗ്രേറ്റഡ്/ഇന്റര്‍ ഡിസിപ്ലിനറി, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന പ്രോഗ്രാമുകള്‍ ഇവയാണ്: അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ - എം.എസ്സി. ബയോടെക്‌നോളജി; എം.എ. -തിയേറ്റര്‍, മ്യൂസിക്, ഡാന്‍സ്, പാലി, ബുദ്ധിസ്റ്റ് സ്റ്റഡീസ്, എം.എ./എം.എസ്സി. ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസ്; ബി.എസ്സി. ബ്ലന്‍ഡഡ് (ഫിസിക്‌സ്, കെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, എര്‍ത്ത് സയന്‍സ്); ബി.എ. ലിബറല്‍ ആര്‍ട്‌സ്, ബി.ടെക്. ഏവിയേഷന്‍; ബി.ബി.എ. (ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഫസിലിറ്റീസ് മാനേജ്‌മെന്റ്്). പ്രോഗ്രാമുകള്‍,

പ്രവേശനയോഗ്യത തുടങ്ങിയ വിശദാംശങ്ങള്‍ https://campus.unipune.ac.in/ccep/login.aspx -ല്‍ ലഭിക്കും. അപേക്ഷ ജൂലായ് നാലുവരെ നല്‍കാം.

Content Highlights: Pune University Admissions