ജോധ്പുരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) 2022 ജനുവരിയില്‍ തുടങ്ങുന്ന എക്‌സിക്യുട്ടീവ് പ്രോഗ്രാം ഇന്‍ പബ്ലിക് ഹെല്‍ത്ത് പോളിസി, ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ് പ്രവേശനത്തിന് അപേക്ഷിക്കാം.

ഹെല്‍ത്ത്, സോഷ്യല്‍ സര്‍വീസസ്, കമ്യൂണിറ്റി ഓര്‍ഗനൈസേഷനുകള്‍, എജ്യുക്കേഷന്‍, ക്ലിനിക്കല്‍ റിസര്‍ച്ച്, മെഡിസിന്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് ഉള്‍പ്പെടെയുള്ള മേഖലകളിലെ മിഡ്കരിയര്‍, സീനിയര്‍ ലവല്‍ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം.

കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍, സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍കാമ്പസ്, ഓണ്‍ലൈന്‍ രീതികളില്‍ സെഷനുകള്‍ ഉണ്ടാകും. കോണ്ടാക്ട് ക്ലാസുകള്‍ രണ്ടാഴ്ചയും ഓണ്‍ലൈന്‍ ക്ലാസുകള്‍ 22 ആഴ്ചകളിലുമായി നടത്തും. പ്രോജക്ട് ഉണ്ടാകും.

യോഗ്യത: മെഡിക്കല്‍ സ്ട്രീമില്‍നിന്നുള്ള അപേക്ഷകര്‍ക്ക് എം.ബി.ബി.എസ്./ബി.ഡി.എസ്./ആയുഷ് ബിരുദം, നോണ്‍ മെഡിക്കല്‍ സ്ട്രീം അപേക്ഷകര്‍ക്ക് 55 ശതമാനം മാര്‍ക്കോടെയുള്ള നഴ്‌സിങ്, വെറ്ററിനറി സയന്‍സസ്, ഫിസിയോതെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, എന്‍ജിനിയറിങ് എന്നിവയിലൊന്നിലെ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള മറ്റേതെങ്കിലും ബിരുദം. അപേക്ഷകര്‍ക്ക് കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം

അപേക്ഷാഫോറം, പ്രോസ്പക്ടസ് എന്നിവ www.aiimsjodhpur.edu.inല്‍നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും നവംബര്‍ 30ന് വൈകീട്ട് അഞ്ചിനകം executive.sph.aiimsj@gmail.comലേക്ക് അയക്കണം.

Content Highlights: Public Health Policy Executive Program at AIIMS