തിരുവനന്തപുരം: പൊളിറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, കോളേജ് ലക്ചറര്‍ ഇംഗ്ലീഷ്, ജനറല്‍ സര്‍വീസില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ് (മൂന്ന് കാറ്റഗറി) തുടങ്ങി 45 തസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. ഈ മാസം അവസാനത്തെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

അതിനുശേഷം ഓണ്‍ലൈനിലൂടെ അപേക്ഷ സ്വീകരിക്കും. എക്‌സൈസ് ഡ്രൈവര്‍, വനംവകുപ്പ് റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍ എന്നിവയില്‍ ജില്ലാതല വിജ്ഞാപനവുമുണ്ട്.