തൂത്തുക്കുടി മാരിടൈം അക്കാദമി ആറുമാസം ദൈര്‍ഘ്യമുള്ള പ്രീസീ ട്രെയിനിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.

പ്രായം പതിനേഴരയ്ക്കും 25നും ഇടയ്ക്കായിരിക്കണം. സയന്‍സ്, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച് പത്താംക്ലാസ് ജയിച്ചവര്‍, 10 കഴിഞ്ഞ് രണ്ടുവര്‍ഷ ഐ.ടി.ഐ. കോഴ്‌സ് ജയിച്ചവര്‍, ഡിപ്ലോമ/ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മാര്‍ക്ക് വ്യവസ്ഥയുണ്ട്.

അപേക്ഷ, പ്രോസ്പക്ടസ് എന്നിവ http://www.tn.gov.in/tnma ല്‍ കിട്ടും. അവസാന തീയതി ജൂണ്‍ 23.

Content Highlights: Pre sea training course in Tamilnadu Maritime Academy