പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്സി. (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015, 2016 ആന്‍ഡ് 2017 അഡ്മിഷന്‍, മേഴ്സിചാന്‍സ് - 2013 അഡ്മിഷന്‍) 16-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യൂണിവേഴ്സിറ്റി കോളേജിലെ ജിയോളജി കോംപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ 24-നും 18-ന് ചെങ്ങന്നൂര്‍ എസ്.എന്‍. കോളേജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫിസിക്സ് പ്രാക്ടിക്കല്‍ പരീക്ഷ 22-നും നടത്തും.

പരീക്ഷാഫീസ്

മൂന്ന്, നാല് സെമസ്റ്റര്‍ ബി.എ./ബി.എസ്സി. മാത്തമാറ്റിക്സ്/ബി.കോം. ഡിഗ്രി (എസ്.ഡി.ഇ.) (2019 അഡ്മിഷന്‍, 2018 അഡ്മിഷന്‍, 2017 അഡ്മിഷന്‍) പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ 25 വരെ അപേക്ഷിക്കാം.

മേഴ്സിചാന്‍സ്

സി.ബി.സി.എസ്. ബി.എ./ബി.എസ്സി./ബി.കോം., കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എ./ബി.എസ്സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.പി.എ./ബി.എസ്.ഡബ്ല്യു./ബി.വോക്. 2014 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ക്ക് മേഴ്സിചാന്‍സ് അനുവദിച്ചു.

ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ഈ വിദ്യാര്‍ഥികള്‍ക്ക് പിഴകൂടാതെ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മറ്റ് അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് ബാധകമല്ല.

Content Highlights: practical, mercy chance: kerala university news