ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടി.ഐ.എഫ്.ആര്‍.) സ്ഥാപനമായ ബെംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ് (ഐ.സി.ടി.എസ്.), പോസ്റ്റ് ഡോക്ടറല്‍ സ്ഥാനങ്ങളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

നോണ്‍ ലീനിയര്‍ ഡൈനമിക്‌സ് ആന്‍ഡ് ഡേറ്റാ അസിമിലേഷന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സ്, ഫിസിക്കല്‍ ബയോളജി, കണ്ടന്‍സ്ഡ് മാറ്റര്‍ ഫിസിക്‌സ്, സ്ട്രിങ് തിയറി ആന്‍ഡ് ക്വാണ്ടം ഫീല്‍ഡ് തിയറി, ഫ്‌ളൂയിഡ് ഡൈനമിക്‌സ് ആന്‍ഡ് ടര്‍ബുലന്‍സ്, സ്‌പേസ്‌ടൈം ഫിസിക്‌സ്, ആസ്‌ട്രോ ഫിസിക്കല്‍ റിലേറ്റിവിറ്റി, ഡിഫറന്‍ഷ്യല്‍ ജ്യോമട്രി, മാത്തമാറ്റിക്കല്‍ ഫിസിക്‌സ്, ഡൈനമിക്കല്‍ സിസ്റ്റംസ്, ഡേറ്റ അസിമിലേഷന്‍, മണ്‍സൂണ്‍ ഡൈനമിക്‌സ്, കോസ്‌മോളജി തുടങ്ങിയവ ചില ഗവേഷണമേഖലകളാണ്.

രണ്ടുവര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. അക്കാദമിക് വിലയിരുത്തലിനു വിധേയമായി മൂന്നാം വര്‍ഷത്തേക്ക് നീട്ടാം. പ്രവേശനം തേടുമ്പോള്‍ പിഎച്ച്.ഡി. വേണം. പരിചയം പരിഗണിച്ച് 47,000 രൂപമുതല്‍ 54,000 രൂപ വരെ മാസ ഫെലോഷിപ്പ് ലഭിക്കും. കണ്ടിന്‍ജന്‍സി ഗ്രാന്റ്, എച്ച്.ആര്‍.എ., മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കും. അപേക്ഷ https://www.icts.res.in/academic/postdoctoralfellowships എന്ന ലിങ്ക് വഴി ഡിസംബര്‍ 31 രാത്രി 11.59 വരെ നല്‍കാം. അതിനുശേഷം ലഭിക്കുന്ന അപേക്ഷകളും സ്ഥാനങ്ങള്‍ നികത്തുംവരെ പരിഗണിക്കും. കരിക്കുലം വിറ്റ, പ്രസിദ്ധീകരണങ്ങള്‍, റിസര്‍ച്ച് പ്രൊപ്പോസല്‍ പരമാവധി രണ്ടുപേജ്, കവറിങ് ലെറ്റര്‍, രണ്ട് റെക്കമന്‍ഡേഷന്‍ കത്തുകള്‍ എന്നിവ നല്‍കണം. സെപ്റ്റംബര്‍ ഒന്നിന് സെഷന്‍ തുടങ്ങും. എന്നാല്‍, സൗകര്യപ്രദമായ തീയതിയിലേക്ക് മാറ്റം പരിഗണിക്കും. വിശദാംശങ്ങള്‍ സൈറ്റില്‍.

Content Highlights: Postdoctoral program in Theoretical Science