ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഋഷികേശ്, പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് (പി.ഡി.സി.) കോഴ്‌സുകള്‍, ഫെലോഷിപ്പ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. രണ്ടു കോഴ്‌സുകളുടെയും ദൈര്‍ഘ്യം ഒരുവര്‍ഷമാണ്.

പി.ഡി.സി. പ്രോഗ്രാം ലഭ്യമായ വകുപ്പുകളും സ്‌പെഷ്യലൈസേഷനുകളും: (i) എന്‍ഡോക്രൈനോളജിപീഡിയാട്രിക് എന്‍ഡോക്രൈനോളജി (ii) എമര്‍ജന്‍സി മെഡിസിന്‍എമര്‍ജന്‍സി മെഡിസിന്‍ (iii) ജനറല്‍ മെഡിസിന്‍ജറിയാട്രിക് മെഡിസിന്‍, ലൈഫ്‌സ്‌റ്റൈല്‍ ഡിസീസ് മാനേജ്‌മെന്റ് (iv) ഐ.ബി.സി.സി.ബ്രസ്റ്റ് ഇമേജിങ് (v) മെഡിക്കല്‍ ഓങ്കോളജി ഹേമറ്റോളജിഹേമറ്റോഓങ്കോളജി (vi) മൈക്രോബയോളജിഇന്‍ഫക്ഷന്‍സ് ഡിസീസസ് (vii) റേഡിയോ ഡയഗണോസിസ് ആന്‍ഡ് ഇമേജിങ് ഗാസ്‌ട്രോ റേഡിയോളജി, വാസ്‌കുലാര്‍ റേഡിയോളജി (viii) ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍അഫറസിസ് ടെക്‌നോളജി ആന്‍ഡ് ബ്ലഡ് കമ്പോണന്റ് തെറാപ്പി (ix) യൂറോളജി  ഫീമെയില്‍ പെല്‍വിക് മെഡിസിന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍

ഫെലോഷിപ്പ്: ജനറല്‍ മെഡിസിന്‍ഡയബറ്റോളജി അപേക്ഷകര്‍ക്ക് പ്രോഗ്രാമിനനുസരിച്ച്, നിശ്ചിത സവിശേഷമേഖലയില്‍ എം.ഡി./എം.സിഎച്ച്./ഡി.എന്‍.ബി. യോഗ്യതവേണം. പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷന്‍. അപേക്ഷാ ഫോറം aismrishikesh.edu.in ല്‍ നിന്നു (എക്‌സാംസ് > എന്‍ട്രന്‍സ് എക്‌സാം ആന്‍ഡ് റിസല്‍ട്ട്‌സ് ലിങ്കുകള്‍ വഴി) ഡൗണ്‍ലോഡുചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ജനുവരി 22ന് ഉച്ചയ്ക്ക് ഒരു മണിക്കകം രജിസ്‌ട്രേഡ്/സ്പീഡ് പോസ്റ്റ് വഴി സ്ഥാപനത്തില്‍ ലഭിക്കണം.

Content Highlights: Postdoctoral Certificate Program in AIIMS