തിരൂരിലുള്ള തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്സുകള്‍

*എം.എ. -ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം), മലയാളം (സാഹിത്യരചന), മലയാളം (സംസ്‌കാരപൈതൃകപഠനം), ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍സ്, വികസനപഠനവും തദ്ദേശവികസനവും, ചരിത്രം, സാമൂഹ്യശാസ്ത്രം (സോഷ്യോളജി), ചലച്ചിത്രപഠനം.

*എം.എ./എം.എസ്സി. -പരിസ്ഥിതിപഠനം

യോഗ്യത

അംഗീകൃത സര്‍വകലാശാല ബിരുദം. ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എം.എസ്സി. പരിസ്ഥിതിപഠനത്തിന് പ്ലസ്ടു തലത്തില്‍ സയന്‍സ് പഠിച്ചിട്ടുള്ള ഏത് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 2021 ഏപ്രില്‍ ഒന്നിന് 28 വയസ്സ് കഴിഞ്ഞവരാകരുത്. പട്ടികജാതി/പട്ടികവര്‍ഗം/ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്ക് 30 വയസ്സുവരെ ഇളവ്.

പ്രവേശനപരീക്ഷ

ഓരോ കോഴ്സിനും അഭിരുചി നിര്‍ണയിക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയാണ്. 50 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. 40 ശതമാനം മാര്‍ക്കെങ്കിലും നേടിയാലേ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെടുകയുള്ളൂ.

ഒരാള്‍ക്ക് പരമാവധി രണ്ടുകോഴ്സുള്‍ക്ക് പ്രവേശനപരീക്ഷ എഴുതാം. സാഹിത്യരചനാകോഴ്സിന് അപേക്ഷിക്കുന്നവര്‍ അഞ്ചുപുറത്തില്‍ കവിയാത്ത അവരുടെ ഏതെങ്കിലും രചന (ഒരു കഥ/രണ്ട് കവിത/നിരൂപണം) നിര്‍ബന്ധമായും അഭിരുചിപ്പരീക്ഷാസമയത്ത് കൊണ്ടുവരുകയും പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമര്‍പ്പിക്കുകയും ചെയ്യണം. ഇത് മൂല്യനിര്‍ണയത്തില്‍ പരിഗണിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തിരൂര്‍ എന്നിവിടങ്ങളിലാകും പരീക്ഷാകേന്ദ്രം.

അപേക്ഷ

അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ അഞ്ച്. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://malayalamuniversity.edu.in/