സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് www.lbscentre.kerala.gov.in ലൂടെ ഡിസംബര്‍ മൂന്നുവരെ അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകള്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അപ് ലോഡ് ചെയ്യണം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 400 രൂപയുമാണ്. അപേക്ഷകര്‍ ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കണം. യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐച്ഛികവിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ വിജയിക്കണം. കൂടാതെ, 50 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ജി.എന്‍. ആന്‍ഡ് എം. കോഴ്‌സ് പരീക്ഷ വിജയിക്കണം. അപേക്ഷകര്‍ അക്കാദമിക വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസയോഗ്യത നേടിയിരിക്കണം.

ഉയര്‍ന്ന പ്രായപരിധി 45. സര്‍വീസ് ക്വാട്ടയിലേക്കുള്ളവര്‍ക്ക് 49. പൊതുപ്രവേശനപരീക്ഷയുടെ മാനദണ്ഡത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയായിരിക്കും പ്രവേശനം. വിവരങ്ങള്‍ക്ക്: 0471 2560363, 364.

Content Highlights: Post Basic B.Sc. Nursing admission