മുംബൈയിലെ കല്പിത സര്‍വകലാശാലാ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് പോപ്പുലേഷന്‍ സയന്‍സസ് (IIPS) ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മിക്ക പ്രോഗ്രാമുകള്‍ക്കും പ്രതിമാസ ഫെലോഷിപ്പുകള്‍ ലഭ്യമാണ്.

പോപ്പുലേഷന്‍ സ്റ്റഡീസില്‍ എം.എ./എം.എസ്സി. പ്രോഗ്രാമിന് 55 ശതമാനം മാര്‍ക്കാടെ ബിരുദം വേണം. ആന്ത്രോപ്പോളജി, ഇക്കണോമിക്സ്, ജ്യോഗ്രഫി, ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ്, റൂറല്‍ ഡെവലപ്മെന്റ്, സോഷ്യല്‍വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നിലാകണം ബിരുദം. പ്രതിമാസ ഫെലോഷിപ്പ് 5000 രൂപ.

ബയോസ്റ്റാറ്റിസ്റ്റിക്സ് മഡമോഗ്രഫി (എം.എസ്സി.) ക്ക് ബയോസ്റ്റാറ്റിസ്റ്റിക്സ്, ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നിലെ ബി.എ./ബി.എസ്സി. ബിരുദം. അല്ലെങ്കില്‍ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നില്‍ രണ്ട് പേപ്പര്‍ പഠിച്ചുനേടിയ ബി.എ./ബി.എസ്സി. ബിരുദം. മാര്‍ക്ക് 55 ശതമാനം. ഉയര്‍ന്ന പ്രായം 25. ഫെലോഷിപ്പ് 5000 രൂപ.

മാസ്റ്റര്‍ ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് (MPS) പ്രോഗ്രാമിന് ആന്ത്രോപ്പോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, ജ്യോഗ്രഫി, ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, പോപ്പുലേഷന്‍ എജുക്കേഷന്‍, സൈക്കോളജി, റൂറല്‍ ഡെവലപ്മെന്റ്, സോഷ്യല്‍ വര്‍ക്ക് സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നില്‍ 55 ശതമാനം മാര്‍ക്കോടെ എം.എ./ എം.എസ്സി. ബിരുദം. 

മറ്റു വിഷയങ്ങളില്‍ മാസ്റ്റേഴ്സ് ബിരുദവുമുള്ളവര്‍ക്ക് ജനസംഖ്യ ആരോഗ്യ മേഖലകളുമായി ബന്ധപ്പെട്ട രണ്ട് വര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയമുണ്ടെങ്കില്‍ അപേക്ഷിക്കാം. ഫെലോഷിപ്പ് 5000 രൂപ.

പോപ്പുലേഷന്‍ സ്റ്റഡീസ്/ ബയോസ്റ്റാറ്റിസ്റ്റിക്സ് മാഡമോഗ്രഫിയില്‍ ഇന്റഗ്രേറ്റഡ് എം.ഫില്‍/പി.എച്ച്.ഡി. പ്രവേശനത്തിനുള്ള യോഗ്യത ഈ വിഷയത്തിലെ എം.ഫില്‍ പ്രോഗ്രാമിനുവേണ്ടതു തന്നെയാണ്.

പ്രതിമാസ ഫെലോഷിപ്പും 6000 രൂപ. ഇതേ വിഷയത്തില്‍ പി.എച്ച്.ഡി., പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകളും ലഭ്യമാണ്. ഡോക്ടറല്‍ പ്രോഗ്രാമിന് 25,00028,000 രൂപ പ്രതിമാസ ഫെലോഷിപ്പും പോസ്റ്റ് ഡോക്ടറലിന് 50,000 രൂപയുടെ ഫെലോഷിപ്പും നല്‍കുന്നു.

യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയശേഷം പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും മാര്‍ച്ച് 21നകം ലഭിക്കത്തക്കവിധം The Assistant Regitsrar (Academic), International Institute of Population Science, Govandi Station Road, Deonar, Mumbai400088 എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

ഓണ്‍ലൈന്‍ പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഏപ്രില്‍ 15നാണ് പരീക്ഷ.


വിദൂരപഠനം

പോപ്പുലേഷന്‍ സ്റ്റഡീസില്‍ എം.എ. പ്രോഗ്രാം IIPS നടത്തുന്നുണ്ട്. 55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും സോഷ്യല്‍ സയന്‍സ് വിഷയത്തിലോ, ഹെല്‍ത്ത്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/സമാനമായ വിഷയങ്ങളിലോ ബാച്ചിലര്‍ ബിരുദം വേണം.  ജോലിയുള്ളവര്‍ക്ക് മുന്‍ഗണന. 100 സീറ്റ്. ഓഫ്ലൈനായി അപേക്ഷിക്കണം. ജൂലായ് 31 ആണ് അവസാന തീയതി. വിവരങ്ങള്‍ക്ക്: http://iipsindia.org/

വിവരങ്ങള്‍ക്ക്: http://iipsindia.org/admissions.thm