പോളിടെക്നിക് ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ സംസ്ഥാനതലത്തിൽ ഓൺലൈനായി നടത്തും.

നവംബർ 21 മുതൽ 24 വരെ www.polyadmission.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാം. താത്‌പര്യമുള്ള പത്ത് ഓപ്ഷനുകൾ വരെ ഓൺലൈനായി സമർപ്പിക്കാം.

ലഭ്യമായ ഒഴിവുകൾ കോളേജ് അടിസ്ഥാനത്തിൽ വെബ്സൈറ്റിലുണ്ട്. സെലക്ട് ലിസ്റ്റ് 25-ന് പ്രസിദ്ധീകരിക്കും. സ്പോട്ട് അഡ്മിഷൻ അലോട്ട്മെന്റ് പരിശോധിച്ച് അഡ്മിഷൻ ലഭിച്ച സ്ഥാപനത്തിൽ നവംബർ 30-നുള്ളിൽ എല്ലാ അസൽരേഖകളും സമർപ്പിച്ച് മുഴുവൻ ഫീസുമടച്ച് അഡ്മിഷൻ നേടണം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org.

Content Highlights: polytechnic diploma spot admission, apply online