ത്തര്‍പ്രദേശിലെ അമേഠിയിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമി (ഐ.ജി.ആര്‍.യു.എ.) കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് (സി.പി. എല്‍.) പ്രോഗ്രാം പ്രവേശനത്തിത് അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു/തുല്യ പരീക്ഷ ജയിച്ചിരിക്കണം. ഇംഗ്ലീഷിന് അമ്പതും മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയില്‍ ജയിച്ച് രണ്ടിനുംകൂടി അമ്പതും ശതമാനം മാര്‍ക്ക് പ്ലസ്ടുതലത്തില്‍ നേടിയിരിക്കണം. പ്രവേശനം നേടുമ്പോള്‍ 17 വയസ്സ് വേണം.

ഓണ്‍ലൈന്‍ പരീക്ഷ, വൈവ/ഇന്റര്‍വ്യൂ, പൈലറ്റ് അഭിരുചിപരീക്ഷ/സൈക്കോമട്രിക് ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം. ഓഗസ്റ്റ് 21ന് നടത്തുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരവും കേന്ദ്രമാണ്. ജനറല്‍ ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, റീസണിങ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് എന്നീ വിഷയങ്ങളില്‍ നിന്നുള്ള പ്ലസ്ടുനിലവാരമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും.

ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് വൈവ/ഇന്റര്‍വ്യൂ, പൈലറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്/സൈക്കോമെട്രിക് ടെസ്റ്റ് എന്നിവയുണ്ടാകും. ഇതിലെ വ്യവസ്ഥകളില്‍ ഒരിളവും സംവരണവിഭാഗക്കാര്‍ക്ക് കിട്ടില്ല.

ആകെ 120 സീറ്റ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2022 ജനുവരിമുതല്‍ നാലുബാച്ചിലായി പ്രവേശനം നല്‍കും. സി.പി.എല്‍. കോഴ്‌സിനൊപ്പം നടത്തുന്ന ത്രിവത്സര ബി.എസ്‌സി. (ഏവിയേഷന്‍) കോഴ്‌സ് പഠിക്കാനും അവസരമുണ്ട്.അപേക്ഷ www.igrua.gov.in എന്ന സൈറ്റിലെ 'ഐ.ജി.ആര്‍.യു.എ.എന്‍ട്രന്‍സ്' എന്ന ലിങ്ക് വഴി നല്‍കാം. അപേക്ഷാഫീസ് 12000 രൂപയാണ്. ബാങ്ക് ചലാന്‍വഴി ഫീസടയ്ക്കുന്നവര്‍ ജൂലായ് 17നകവും ഓണ്‍ലൈനായി അടയ്ക്കുന്നവര്‍ ജൂലായ് 21നകവും ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.igrua.gov.in

Content Highlights:  Pilot License Course at Indira Gandhi Udan Academy