.പി.ജെ അബ്ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ എ.ഐ.സി.ടി.ഇ ഡോക്ടറല്‍ ഫെലോഷിപ്പോടെയുള്ള പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനിയറിങ്/ടെക്‌നോളജിയില്‍ ഫുള്‍ടൈം ഗവേഷണത്തിനാണ് അവസരം. app.ktu.edu.in എന്ന പോര്‍ട്ടല്‍ വഴി ജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

എ.ഐ.സി.ടി.ഇ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള രേഖകള്‍ക്കൊപ്പം വേണം അപേക്ഷിക്കാന്‍. ജനറല്‍/ഒ.ബി.സി/ഇ.ഡബ്യു.എസ് വിഭാഗക്കാര്‍ക്ക് 1000 രൂപയും എസ്.സി/എസ്.ടി/പി.എച്ച് വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ് ഫീസ്. അപേക്ഷയോടൊപ്പം നിര്‍ദ്ദിഷ്ട അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.

സംവരണം അവകാശപ്പെടുന്ന അപേക്ഷകര്‍ അത് തെളിയിക്കാനാവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കണം. വിശദമായ അറിയിപ്പും മാര്‍ഗനിര്‍ദ്ദേശങ്ങളും യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 10. സംശയങ്ങള്‍ക്ക് phdadf@ktu.edu.in എന്ന ഇമെയിലില്‍ ബന്ധപെടുക.

Content Highlights: PhD with AICTE fellowship, KTU invites application