ബൽപുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് (ഐ.ഐ.ഐ.ടി.ഡി.എം.) പിഎച്ച്.ഡി., ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് - പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പിഎച്ച്.ഡി.: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഡിസൈൻ, ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്.

ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം (എം.ടെക്./എം.ഇ./എം.ഡസ്./ എം.ആർക്ക്./എം.എസ്സി./എം.എ./ തുടങ്ങിയവ) വേണം.

വിവരങ്ങൾക്ക്: https://www.iiitdmj.ac.in/phd_adv.php

കേന്ദ്രസഹായമുള്ള സ്ഥാപനങ്ങളിൽനിന്ന് ബി.ടെക്./ബി.ഡിസ്. ബിരുദം നേടുന്നവർക്ക് പിഎച്ച്.ഡി.ക്ക് നേരിട്ടുള്ള പ്രവേശനമുണ്ട്. https://www.iiitdmj.ac.in/phd_adv.php വഴി നൽകാം.

ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്+പിഎച്ച്.ഡി. പ്രോഗ്രാം കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഡിസൈൻ എന്നിവയിലുണ്ട്. എം.ടെക്./എം.എസ്. നേടിയശേഷം പുറത്തുവരാനുള്ള എക്സിറ്റ് ഓപ്ഷൻ ഉണ്ട്.

ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്./ബി.ഇ./ബി.ഡിസ്. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാർക്ക് വ്യവസ്ഥയുണ്ട്. ഗേറ്റ്/സീഡ് സ്കോർ വേണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് ഏഴ്. വിവരങ്ങൾക്ക്: https://www.iiitdmj.ac.in/int_phd_adv.php

Content Highlights: Ph.D, Integrated Masters Ph.D. IIITDM