റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, ഇക്കണോമിക്സ്, ജനറൽ മാനേജ്മന്റ്-ബിസിനസ് ലോ, ബിസിനസ് എത്തിക്സ്, റഗുലേറ്ററി എൻവയൺമെന്റ്ആൻഡ് ബിസിനസ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് ബിസിനസ് അനലറ്റിക്സ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്, ഓപ്പറേഷൻസ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ്എന്നീ സവിശേഷമേഖലകളിൽ അവസരമുണ്ട്.

മാസ്റ്റേഴ്സ് ബിരുദം, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ബി. ടെക്., നാലുവർഷ ബിരുദം, ബി.കോമും സി.എ./ഐ.സി.ഡബ്ല്യു.എ./സി.എസ്. എന്നിവയിലൊന്നുള്ളവർക്ക് അപേക്ഷിക്കാം. ഗേറ്റ്, ജി.ആർ.ഇ., ജി.മാറ്റ്, നെറ്റ്-ജെ.ആർ.എഫ്. എന്നിവയിലൊന്നു വേണം. അപേക്ഷ മാർച്ച് 26 വരെ നൽകാം.

കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കായുള്ള എക്സിക്യുട്ടീവ് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ മാർച്ച് 26 വരെ നൽകാം. അഞ്ചുവർഷത്തെ പ്രവൃർത്തി പരിചയമുള്ളവർക്കായുള്ള എക്സിക്യുട്ടീവ് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ടേഷൻ (എം.ബി.എ./പി.ജി.ഇ.എക്സ്.പി.) പ്രോഗ്രാമിലേക്ക് ബിരുദം/തുല്യ യോഗ്യതയുള്ളവർ, ബിരുദവും സി.എ./സി.എസ്./ഐ.സി.ഡബ്ല്യു.എ. യും ഉള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ മാർച്ച് 20 വരെ നൽകാം. വെബ്സൈറ്റ്: https://iimranchi.ac.in (പ്രോഗ്രാംസ് ലിങ്കിൽ).

Content Highlights: PhD in ranchi IIM apply now