മാനേജ്മെന്റിൽ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) അപേക്ഷ ക്ഷണിച്ചു.
പ്രവേശനം ലഭിക്കുന്നവർക്ക് മാസം 35,000 രൂപ മുതൽ 40,000 രൂപ വരെയുള്ള സ്റ്റൈപ്പൻഡ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.
ഇക്കണോമിക്സ്, ഫിനാൻസ് അക്കൗണ്ടിങ് ആൻഡ് കൺട്രോൾ, ഇൻഫർമേഷൻ സിസ്റ്റംസ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൺ റിസോഴ്സസ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ് ആൻഡ് ഓപ്പറേഷൻസ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ് എന്നീ സവിശേഷമേഖലകളിലാണ് അവസരം.
അപേക്ഷകർക്ക് മാസ്റ്റേഴ്സ് ബിരുദമോ രണ്ടുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ വേണം. ബി.കോം./ബിരുദം ഉള്ള, സി.എ., ഐ.സി.ഡബ്ല്യു.എ., സി.എസ്. പ്രൊഫഷണൽ യോഗ്യത ഉള്ളവർ, ബി.ടെക്./നാലുവർഷ ബിരുദമുള്ളവർ എന്നിവർക്കും അപേക്ഷിക്കാം. മാർക്ക് വ്യവസ്ഥ എല്ലാവർക്കും ഉണ്ട്. യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷ ജനുവരി 25-ന് വൈകീട്ട് അഞ്ചുവരെ www.iimk.ac.in/academics/fpm/admission.php വഴി നൽകാം.
Content Highlights: PhD in Management, kozhikode IIM invites application apply till january 25