സി.എസ്.ഐ.ആര്‍. -ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ന്യൂഡല്‍ഹി), മോഡേണ്‍ ബയോളജിയിലെ വിവിധമേഖലകളിലെ ഗവേഷണത്തിന് അവസരം ഒരുക്കുന്നു.
ജീനോമിക്‌സ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്‍, ജീനോമിക് ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് സ്ട്രക്ചറല്‍ ബയോളജി, കെമിക്കല്‍ ആന്‍ഡ് സിസ്റ്റംസ് ബയോളജി, റസ്പിറേറ്ററി ഡിസീസ് ബയോളജി, എന്‍വയോണ്‍മെന്റല്‍ ബയോടെക്നോളജി എന്നീ സവിശേഷമേഖലകളിലാണ് അവസരം.
യോഗ്യത: ബയോളജിയില്‍ താത്പര്യമുള്ള, ലൈഫ് സയന്‍സസ്/ബയോടെക്നോളജി/കെമിസ്ട്രി/ ഫിസിക്‌സ്/മാത്തമാറ്റിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/ അനുബന്ധമേഖലയിലെ ഏതെങ്കിലും വിഷയത്തില്‍ എം.എസ്സി., എം.ടെക്്, ബയോളജിക്കല്‍ സയന്‍സസിലോ അനുബന്ധ ബ്രാഞ്ചുകളിലോ ബി.ടെക്./ബി.ഇ., ബി.ഫാം., എം.ഫാം., എം.ബി.ബി.എസ്. യോഗ്യതാ പ്രോഗ്രാമിലും 12-ാം ക്ലാസ് പരീക്ഷയിലും 60 ശതമാനം മാര്‍ക്ക്/തത്തുല്യ സി.ജി.പി.എ. വേണം. യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ആദ്യം http://acsir.res.in-ല്‍ രജിസ്റ്റര്‍ചെയ്ത് www.igib.res.in വഴി അപേക്ഷ നല്‍കണം. അവസാനതീയതി: മേയ് 28.
Content Highlights: PhD at Institute of Genomics; apply by 28 May