പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) ഡിസംബര്‍ സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം, ഗവേഷണത്തിലൂടെയുള്ള എം.എസ്. പ്രോഗ്രാം എന്നിവയിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വകുപ്പുകളിലാണ് പിഎച്ച്.ഡി. പ്രോഗ്രാമുള്ളത്. എന്‍ജിനിയറിങ്/ടെക്‌നോളജി മാസ്റ്റേഴ്‌സ് ബിരുദധാരികള്‍, ഗവേഷണം വഴിയുള്ള മാസ്റ്റേഴ്‌സ് ബിരുദമുള്ളവര്‍ എന്നിവര്‍ക്ക് എന്‍ജിനിയറിങ് ഗവേഷണപ്രോഗ്രാമിന് അപേക്ഷിക്കാം. സയന്‍സില്‍ മാസ്റ്റേഴ്‌സ് ഉള്ളവര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി ബന്ധപ്പെട്ട എന്‍ജിനിയറിങ് ശാഖയില്‍ അപേക്ഷിക്കാം.

സയന്‍സ് പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് സയന്‍സില്‍ മാസ്റ്റേഴ്‌സും സാധുവായ ഗേറ്റ് സ്‌കോര്‍/യു.ജി.സി./സി.എസ്.ഐ.ആര്‍.-നെറ്റ്/എന്‍.ബി.എച്ച്.എം./തത്തുല്യ യോഗ്യതയുള്ളവര്‍ക്കും എന്‍ജിനിയറിങ്/ടെകനോളജി മാസ്റ്റേഴ്‌സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം.

കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളില്‍(ജി.എഫ്.ടി.ഐ.)നിന്നും എന്‍ജിനിയറിങ്/ടെക്‌നോളജി ബാച്ചിലര്‍ ബിരുദം നേടിയവര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി രണ്ടിലേക്കും അപേക്ഷിക്കാം.

സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്നീ വകുപ്പുകളിലാണ് എം.എസ്. (ഗവേക്ഷണം വഴി) പ്രോഗ്രാമുള്ളത്. ഗേറ്റ് യോഗ്യതയുള്ള, എന്‍ജിനിയറിങ്/ടെക്‌നോളജി ബാച്ചിലര്‍ ബിരുദം/സയന്‍സ് മാസ്റ്റേഴ്‌സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത പ്രൊഫഷണല്‍ സമിതികളുടെ യോഗ്യതയുള്ളവര്‍ ഐ.ഐ.ടി., ജി.എഫ്.ടി.ഐ. എന്നിവയില്‍നിന്നും എന്‍ജിനിയറിങ്/ടെക്‌നോളജി ബാച്ചിലര്‍ ബിരുദം നേടിയവര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി എം.എസിന് അപേക്ഷിക്കാം.

അപേക്ഷ https://resap.iitpkd.ac.in/ വഴി സെപ്റ്റംബര്‍ 30 വരെ

Content Highlights: PhD admissions at IIT Palakkad; apply by 30 September