മാനസിക ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി (സി.ഐ.പി.) റാഞ്ചി പിഎച്ച്.ഡി., എം.ഫില്‍, ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രതിമാസ സ്‌കോളര്‍ഷിപ്പ്: പിഎച്ച്.ഡി., എം.ഫില്‍- 25,000 രൂപ, ഡിപ്ലോമ- 2,500 രൂപ.

ഗ്രൂപ്പ് എ: പിഎച്ച്.ഡി. ക്ലിനിക്കല്‍ സൈക്കോളജി പ്രോഗ്രാം പ്രവേശനത്തിന് മെഡിക്കല്‍ ആന്‍ഡ് സോഷ്യല്‍ സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജി എം.ഫില്‍ ഉള്ളവര്‍ക്കും എം.ഫില്‍. ക്ലിനിക്കല്‍ സൈക്കോളജി പ്രോഗ്രാമിലേക്ക് സൈക്കോളജി എം.എ./എം.എസ്സി. ജയിച്ചവര്‍ക്കും അപേക്ഷിക്കാം.

ഗ്രൂപ്പ് ബി: എം.ഫില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് പ്രോഗ്രാം പ്രവേശനത്തിന് സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്‌സ് ബിരുദമാണ് യോഗ്യത.

ഗ്രൂപ്പ് സി: ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിങ് പ്രോഗ്രാമാണുള്ളത്. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറിയില്‍ എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യതാ പരീക്ഷാ മാര്‍ക്ക് വ്യവസ്ഥ ഉണ്ടാകാം. പിഎച്ച്.ഡി./എം.ഫില്‍ എന്നിവ രണ്ടും ഡിപ്ലോമ ഒരു വര്‍ഷവുമാണ്. പിഎച്ച്.ഡി., എം.ഫില്‍. കോഴ്‌സുകള്‍ക്ക്, പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ ഉണ്ടാകും. ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിങ്ങിന് അഭിമുഖം നടത്തി പ്രവേശനം നല്‍കും. പ്രവേശന പരീക്ഷ ഫെബ്രുവരി 20-ന്.

അപേക്ഷ www.cipranchi.nic.in വഴി ഡിസംബര്‍ 31 വരെ നല്‍കാം. മേയ് 15-നകം യോഗ്യത നേടുമെന്നു പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

Content Highlights: Ph.d, M.Phil applications invited for psychiatry institute