ഡിസീസ് ബയോളജി, പ്ലാന്റ് സയന്‍സ് മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍, ബയോടെക്‌നോളജി വകുപ്പിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ലൈഫ്, അഗ്രിക്കള്‍ച്ചറല്‍, എന്‍വയോണ്‍മെന്റല്‍, വെറ്ററിനറി, ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍ സയന്‍സസ് അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ (ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ബയോഫിസിക്‌സ്, കെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയവ) മാസ്റ്റേഴ്‌സ് ബിരുദം വേണം. യോഗ്യതാ പ്രോഗ്രാമില്‍ 55 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡ് ഉണ്ടാകണം.

അഞ്ചുവര്‍ഷം സാധുതയുള്ള ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് വേണം. യു.ജി.സി./സി.എസ്.ഐ.ആര്‍./ഐ.സി.എം.ആര്‍./ഡി.ബി.ടി./ഡി.എസ്.ടി. ഇന്‍സ്പയര്‍/മറ്റേതെങ്കിലും ദേശീയതല സര്‍ക്കാര്‍ ഫെലോഷിപ്പ് എന്നിവയില്‍ ഒന്നാകാം. അപേക്ഷ www.rgcb.res.in വഴി ഡിസംബര്‍ 10 വരെ നല്‍കാം.

Content Highlights: Ph.D. From the Rajiv Gandhi Center