ഫരീദാബാദിലെ അരുണ്‍ ജെയ്റ്റ്ലി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (ഫിനാന്‍സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.റെസിഡന്‍ഷ്യല്‍ രീതിയില്‍ നടത്തുന്ന പ്രോഗ്രാമിന്റെ ദൈര്‍ഘ്യം രണ്ടുവര്‍ഷമാണ്.

കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സി.എ./സി.എസ്./സി.ഡബ്ല്യു.എ./സി.എഫ്.എ./ബി.ഇ./ബി.ടെക് തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷാര്‍ഥിക്ക് കാറ്റ്, സാറ്റ്, സിമാറ്റ്, മാറ്റ്, ജിമാറ്റ് എന്നിവയിലൊന്നില്‍ രണ്ടുവര്‍ഷത്തിനുള്ളിലെ സാധുവായ സ്‌കോര്‍ വേണം. ഉയര്‍ന്ന പ്രായം 30 വയസ്സ്. യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവര്‍ഷപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ബിരുദധാരികളായ (50 ശതമാനം മാര്‍ക്ക്) 45 വയസ്സ് കവിയാത്ത കേന്ദ്രസര്‍ക്കാര്‍/കേന്ദ്രഭരണപ്രദേശ ഓഫീസുകള്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ മിഡില്‍/സീനിയര്‍ ലെവല്‍ സ്ഥാനങ്ങളിലുള്ളവര്‍ക്കും അപേക്ഷിക്കാം. അവരെ മാനേജ്‌മെന്റ് അഭിരുചിപരീക്ഷായോഗ്യതയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷാഫോറം മാതൃക http://nifm.ac.in ലെ പ്രോഗ്രാം ബ്രോഷറില്‍ ഉണ്ട്. അപേക്ഷാഫീസ് 1000 രൂപ. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മേയ് 31-നകം സ്ഥാപനത്തില്‍ ലഭിക്കണം.

ഷോട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുണ്ടാകും. സ്‌പോണ്‍സര്‍ഷിപ്പുള്ള അപേക്ഷകര്‍ക്ക് നേരിട്ട് പ്രവേശനം നല്‍കും. വിശദാംശങ്ങള്‍ക്ക് http://nifm.ac.in കാണണം.

Content Highlights: PGDM in Finance from Arun Jaitley National Institute