ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സാങ്കേതികസ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള എം.ടെക്/ എം.ആര്‍ക്ക്/ എം.പ്ലാന്‍/ എം.ഡിസൈന്‍ പ്രോഗ്രാമുകളില്‍ കേന്ദ്രീകൃത കൗണ്‍സലിങ് വഴിയാകും പ്രവേശനം.

കൗണ്‍സലിങ്ങിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കും. അവസാന തീയതി: മേയ് എട്ട്.

ഓണ്‍ലൈന്‍ ചോയ്‌സ് ഫീലിങ്ങിനുള്ള അവസാന തീയതി: മേയ് 14. ആദ്യഘട്ട അലോട്ട്‌മെന്റ് മേയ് 20. https://ccmt.nic.in