നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി), റബ്ബര്‍ പ്ലാന്റേഷന്‍സ് മാനേജ്‌മെന്റില്‍ നടത്തുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

റബ്ബര്‍ ക്രോപ് പ്രൊഡക്ഷന്‍ ടെക്‌നോളജി, പ്ലാന്റേഷന്‍ മാനേജ്‌മെന്റ് പ്രോസസിങ്, മാര്‍ക്കറ്റിങ് എന്നിവയില്‍ പ്രോഗ്രാം ഊന്നല്‍ നല്‍കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ അനുബന്ധ വിഷയങ്ങള്‍/പ്ലാന്റ് സയന്‍സ് തുടങ്ങിയവയിലെ ബിരുദധാരികള്‍/ബിരുദാനന്തരബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നവംബര്‍ 12 വരെ training.rubberboard.org.in ല്‍ 'ന്യൂസ്' ലിങ്ക് വഴി നല്‍കാം.

Content Highlights: PG Diploma in Rubber Plantations Management