കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെ കീഴിലുള്ള ബെംഗളൂരു ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ജെ.എൻ.സി.എ. എസ്.ആർ.) ഫുൾടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മെറ്റീരിയൽ സയൻസസ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

സയൻസിൽ മാസ്റ്റേഴ്സ് ബിരുദം (എം.എസ്സി.) ഉള്ളവർക്കും എം.എസ്സി. അടിസ്ഥാനയോഗ്യതയുള്ള കോളേജ്/സർവകലാശാലാ അധ്യാപകർക്കും അപേക്ഷിക്കാം.

അപേക്ഷ https://www.jncasr.ac.in/admission/admissions-ൽ ഉള്ള വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷ ജൂലായ് അഞ്ചിനകം admissions@jncasr.ac.in എന്ന മെയിൽ ഐ.ഡി.യിൽ ലഭിക്കണം.

Content Highlights: PG Diploma in Material Science, apply now