ചെന്നൈയിലെ മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (എം.എസ്.ഇ.) ബിസിനസ് സ്‌കൂള്‍, ഫൈനാന്‍സ് (ഫൈനാന്‍ഷ്യല്‍ എന്‍ജിനിയറിങ്), റിസര്‍ച്ച് ആന്‍ഡ് ബിസിനസ് അനലറ്റിക്‌സ് എന്നീ സ്‌പെഷ്യലൈസേഷനുകളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (പി.ജി.ഡി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഇക്കണോമിക്‌സ്, മാനേജ്‌മെന്റ്‌മേഖലകളില്‍ പ്രത്യേക പ്രാധാന്യമുള്ള ഒരു സ്ഥാപനമായി തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള എം.എസ്.ഇ. നടത്തുന്ന ഈ ഫുള്‍ടൈം പ്രോഗ്രാമിന്റെ ദൈര്‍ഘ്യം രണ്ടുവര്‍ഷമാണ്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 10, 12, ബിരുദ തലങ്ങളില്‍ 60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. പന്ത്രണ്ടാം ക്ലാസില്‍ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം. അപേക്ഷാര്‍ഥിക്ക് കാറ്റ്/ജിമാറ്റ്/സാറ്റ്/മാറ്റ്/സിമാറ്റ്/ആത്മ എന്നിവയിലൊന്നിലെ സ്‌കോര്‍ ഉണ്ടായിരിക്കണം.

അപേക്ഷ https://www.mse.ac.in/pgdm/ വഴി ജൂണ്‍ ഏഴുവരെ നല്‍കാം. ഒരു സ്‌പെഷ്യലൈസേഷനോ രണ്ടിനുമോ അപേക്ഷിക്കാം. ഒപ്പമുള്ള രേഖകള്‍ സ്‌കാന്‍ ചെയ്തത് അപ് ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് 1500 രൂപ. ഓണ്‍ലൈനായി അടയ്ക്കാം. ബ്രോഷര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌

Content Highlights: PG Diploma in madras school of economics