മധ്യപ്രദേശ് സര്‍ക്കാരിന് കീഴിലെ എന്‍വയോണ്‍മെന്റല്‍ പ്ലാനിങ് ആന്‍ഡ് കോഓര്‍ഡിനേഷന്‍ ഓര്‍ഗനൈസേഷന്‍ (ഇ.പി.സി.ഒ.) ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി. ഡിപ്ലോമ ഇന്‍ എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ഇടപെടലുകള്‍ നടത്താനും പ്രാപ്തരായ പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ (സംവരണ വിഭാഗക്കാര്‍ക്ക് 45 ശതമാനം) ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.epco.mp.gov.in ലെ പ്രോഗ്രാം അഡ്മിഷന്‍ ലിങ്ക് വഴി ഒക്‌ടോബര്‍ 25 വരെ നല്‍കാം.

Content Highlights: PG diploma in Environment Management