ബിഗ് ഡേറ്റ ബയോളജി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന്‌ ബെംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് അപ്ലൈഡ് ബയോടെക്‌നോളജി (ഐ.ബി.എ.ബി.) അപേക്ഷ ക്ഷണിച്ചു.

ബയോളജിക്കല്‍, മെഡിക്കല്‍ ഡേറ്റ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള ഡേറ്റാ സയന്റിസ്റ്റ്, ഡേറ്റാ എന്‍ജിനിയര്‍ തുടങ്ങിയവരുടെ ആവശ്യകത പ്രോഗ്രാമിന് പ്രാധാന്യം നല്‍കുന്നു.

ഒരുവര്‍ഷം ദൈര്‍ഘ്യമുള്ളതാണ് പ്രോഗ്രാം. ബയോടെക്‌നോളജി, ബയോമെഡിക്കല്‍ ടെക്‌നോളജി, ബയോഇന്‍ഫര്‍മാറ്റിക്‌സ് അല്ലെങ്കില്‍ എന്‍ജിനിയറിങ്, ടെക്‌നോളജി എന്നിവയിലെ മറ്റ് പ്രധാന ബ്രാഞ്ചുകളില്‍ ബി.ഇ./ബി.ടെക്./എം.ഇ./എം.ടെക്. ബിരുദമുള്ളവര്‍, ബയോടെക്‌നോളജി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ബയോകെമിസ്ട്രി, ബയോമെഡിക്കല്‍ ടെക്‌നോളജി, ലൈഫ് സയന്‍സസ് എന്നിവയിലെ എം. എസ്‌സി. അല്ലെങ്കില്‍ മറ്റ് തത്തുല്യ യോഗ്യത ഉള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമില്‍ 60 ശതമാനം മാര്‍ക്കു വേണം. ഉയര്‍ന്ന പ്രായപരിധി 35.

അപേക്ഷ www.ibab.ac.in വഴി ജനുവരി ഏഴുവരെ നല്‍കാം.

16ന് നടത്തുന്ന ദേശീയതല ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.

വെര്‍ബല്‍ & അനലറ്റിക്കല്‍ ആപ്റ്റിറ്റിയൂഡ്, സ്റ്റാറ്റിസ്റ്റിക്‌സ്, പ്രോഗ്രാമിങ് & കംപ്യൂട്ടിങ് എബിലിറ്റി, ലൈഫ് സയന്‍സസ് എന്നീ നാലു വിഭാഗങ്ങളില്‍നിന്നു ചോദ്യങ്ങള്‍ പരീക്ഷയ്ക്കുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാം.

Content Highlights: PG Diploma in Big data Biology