സി.എസ്.ഐ.ആര്‍. - സെന്‍ട്രല്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.ഇ.ആര്‍.ഐ.), ദുര്‍ഗാപുര്‍ പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് ടെക്‌നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

അക്കാദമി ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്നൊവേറ്റീവ് റിസര്‍ച്ചിന്റെ (അക്‌സിര്‍) സഹകരണത്തോടെ നടത്തുന്ന ഫുള്‍ ടൈം പ്രോഗ്രാമിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷം (രണ്ട് സെമസ്റ്റര്‍) ആണ്.

പ്രൊഡക്ഷന്‍, സി.എന്‍.സി. മെഷീന്‍സ്, കാഡ്/കാം, മെട്രോളജി എക്വിപ്‌മെന്റ്, ടൂളിങ് ആന്‍ഡ് വര്‍ക്ക് ഹോള്‍ഡിങ് സിസ്റ്റംസ്, മറ്റ് അക്‌സസറീസ് തുടങ്ങിയ മേഖലകളിലെ പ്രായോഗികപരിശീലനം പ്രോഗ്രാമില്‍ കൂടി ലഭിക്കുന്നു. മെക്കാനിക്കല്‍/മാനുഫാക്ചറിങ്/പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് ബി.ഇ./ബി.ടെക്./എ.എം.ഐ.ഇ./ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷ https://cmeri.res.in ല്‍ നിന്നും ഡൗണ്‍ലോഡു ചെയ്‌തെടുക്കാം (അനൗണ്‍സ്മെന്റ്‌സ് ലിങ്കിലെ നോട്ടിഫിക്കേഷന്‍ ലിങ്ക് വഴി). പൂരിപ്പിച്ച അപേക്ഷയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ്, ജൂണ്‍ 27-നകം ലഭിക്കത്തക്കവിധം coordinator.cmeri@acsir.res.in എന്ന മെയില്‍ ഐ.ഡി.യിലേക്ക് അയക്കണം.

Content Highlights: PG Diploma in Advance maufacturing technology