കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും എം.എ., എം.എസ്‌സി., എം.എസ്.ഡബ്ല്യു. (മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്), എം.എഫ്.എ. (മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്), എം.പി.ഇ.എസ്. (മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ്), പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും എം.എ., എം.എസ്‌സി., എം.എസ്.ഡബ്ല്യു. കോഴ്‌സുകളിലേക്കുള്ള പ്രവേശനം.

കോഴ്‌സുകള്‍, കേന്ദ്രങ്ങള്‍

കാലടി മുഖ്യകേന്ദ്രം: എം.എ.മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, തിയേറ്റര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക്‌സ്, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറല്‍, വേദിക് സ്റ്റഡീസ്, സോഷ്യോളജി, മ്യൂസിയോളജി. എം.എസ്‌സി. സൈക്കോളജി, ജ്യോഗ്രഫി., എം.എസ്.ഡബ്ല്യു., എം.എഫ്.എ., എം.പി.ഇ.എസ്., പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീഡിങ്‌സ് ഇന്‍ ഹിന്ദി.

തിരുവനന്തപുരം: എം.എ. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം.

പന്മന: എം.എ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം വേദാന്തം.

ഏറ്റുമാനൂര്‍: എം.എ.മലയാളം, ഹിന്ദി, സംസ്‌കൃതം സാഹിത്യം. പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീഡിങ്‌സ് ഇന്‍ ഹിന്ദി, പി.ജി. ഡിപ്ലോമ ഇന്‍ വെല്‍നസ് ആന്‍ഡ് സ്പാ മാനേജ്‌മെന്റ്

തുറവൂര്‍: എം.എ.  മലയാളം, സംസ്‌കൃതം സാഹിത്യം, ഹിസ്റ്ററി. എം.എസ്.ഡബ്ല്യു.

തിരൂര്‍: എം.എ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, അറബിക്, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വ്യാകരണം, എം.എസ്.ഡബ്ല്യു.

കൊയിലാണ്ടി: എം.എ. ഉറുദു, മലയാളം, ഹിന്ദി, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം ജനറല്‍

പയ്യന്നൂര്‍: എം.എ. മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം വേദാന്തം. എം.എസ്.ഡബ്ല്യു.

യോഗ്യത

ബിരുദം (10+ 2+ 3 പാറ്റേണ്‍). 2021 ഏപ്രില്‍ മേയ് മാസത്തില്‍ അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എം.എ. മ്യൂസിക്, ഡാന്‍സ്, തിയേറ്റര്‍ എന്നിവയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് എഴുത്തുപരീക്ഷകൂടാതെ അഭിരുചിപരീക്ഷയും പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും. എം.എഫ്.എ. കോഴ്‌സിന് 55 ശതമാനം മാര്‍ക്കോടെ ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി: ഏപ്രില്‍ 20. പ്രിന്റഡ് കോപ്പി ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 26

വിവരങ്ങള്‍ക്ക്: www.ssus.ac.in

Content Highlights: PG admission in Kaladi Sanskrit University, Apply now