തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ എം.ജി. സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി, മല്ലപ്പള്ളി, പുതുപ്പള്ളി, കടുത്തുരുത്തി, കട്ടപ്പന, മറയൂര്‍, പീരുമേട്, തൊടുപുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എട്ട് അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളിലേക്കാണ് പ്രവേശനം. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. 

ഓരോ കോളേജിലേക്കും പ്രത്യേകം അപേക്ഷ വേണം. അപേക്ഷയുടെ പ്രിന്റൗട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, 500 രൂപ (എസ്.സി., എസ്.ടി. 200 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങള്‍ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ എത്തിക്കണം. വിവരങ്ങള്‍ക്ക് www.ihrd.ac.in

Content Highlights: PG admission in IHRD colleges