ചെന്നൈയിലെ തമിഴ്‌നാട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി (ടി.എന്‍.വി.എ.എസ്.യു.) 202122ലെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

• മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍: മാസ്റ്റര്‍ ഓഫ് വെറ്ററിനറി സയന്‍സ് (എം.വി.എസ്‌സി.). മാസ്റ്റര്‍ ഓഫ് ടെക്‌നോളജി (എം.ടെക്.)  ഫുഡ് ടെക്‌നോളജി, ഡെയറി ടെക്‌നോളജി/ഡെയറി കെമിസ്ട്രി, പൗള്‍ട്രി ടെക്‌നോളജി. മാസ്റ്റര്‍ ഓഫ് സയന്‍സ് (എം.എസ്‌സി.) ബയോടെക്‌നോളജി

• പിഎച്ച്.ഡി.: വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ്, ഫുഡ് ടെക്‌നോളജി, ബയോടെക്‌നോളജി.

• പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകള്‍: വെറ്ററിനറി ലബോറട്ടറി ഡയഗണോസിസ്, കമ്പാനിയന്‍ ആനിമല്‍ പ്രാക്ടീസ്, ഡെയറി പ്രോസസിങ് ആന്‍ഡ് ക്വാളിറ്റി സിസ്റ്റം, ഫുഡ് ടോക്‌സിക്കോളജി ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ്്, സ്‌മോള്‍ ആനിമല്‍ എമര്‍ജന്‍സി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍, സ്‌മോള്‍ ആനിമല്‍ ഡര്‍മറ്റോളജി.

പ്രവേശനയോഗ്യത: (i) എം.വി.എസ്‌സി.ബി.വി.എസ്‌സി./ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്.

(ii) എം.ടെക്: നിശ്ചിത ബ്രാഞ്ചില്‍ ബി.ടെക്./നിശ്ചിത വിഷയത്തില്‍ നാലുവര്‍ഷ ഡിഗ്രി

(iii) എം.എസ്‌സി. ബയോടെക്‌നോളജി: നിശ്ചിത വിഷയത്തില്‍ ബാച്ചിലര്‍ ബിരുദം

(iv) പിഎച്ച്.ഡി.: നിശ്ചിത വിഷയത്തില്‍ മാസ്‌റ്റേഴ്‌സ് ബിരുദം

(iv) പി.ജി. ഡിപ്ലോമ: ബി.വി.എസ്‌സി./ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്.

യോഗ്യതാപരീക്ഷാ മാര്‍ക്ക് വ്യവസ്ഥ ഉണ്ടാകും. എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനം, യോഗ്യതാ പരീക്ഷാമാര്‍ക്ക്, പ്രവേശന പരീക്ഷാ മാര്‍ക്ക്, മറ്റു വ്യവസ്ഥകള്‍ (പിഎച്ച്.ഡി.ക്ക്) എന്നിവ അടിസ്ഥാനമാക്കിയാകും. തമിഴ്‌നാടിനു പുറത്തുള്ളവരുടെ പ്രവേശന അര്‍ഹത പ്രോസ്‌പെക്ടസില്‍ വിശദീകരിച്ചിട്ടുണ്ട്. അപേക്ഷ adm.tanuvas.ac.in വഴി ജനുവരി 13ന് വൈകീട്ട് അഞ്ചുവരെ നല്‍കാം.

Content Highlights: PG admission at Veterinary and Animal Sciences University