കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ വിദൂരപഠന രീതിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യര്‍ പ്രവേശനത്തിന് അപേക്ഷിക്കാം.

പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ മനസ്സിലാക്കാന്‍ താത്പര്യമുള്ളവരെ ഉദ്ദേശിച്ചുനടത്തുന്ന ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിലേക്ക് കുറഞ്ഞത് ഹയര്‍ സെക്കന്‍ഡറി/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. റെഗുലര്‍ വിദ്യാര്‍ഥികള്‍, ജോലിയുള്ളവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.

വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോറം, പ്രോസ്‌പെക്ടസ് എന്നിവ www.niyamasabha.org/ ല്‍നിന്നു ഡൗണ്‍ലോഡു ചെയ്‌തെടുക്കാം. അപേക്ഷാ ഫീസ് 100 രൂപ. പൂരിപ്പിച്ച അപേക്ഷയും രേഖകളും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള വിലാസത്തില്‍ ഡിസംബര്‍ 31നകം നേരിട്ടോ തപാലിലോ ലഭിക്കണം.

Content Highlights: Parliamentary Practice and Procedure Course